സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Thursday, June 20, 2013

നിക്ഷേപസംഗമത്തില്‍ 2000 കോടിയുടെ പ്രതീക്ഷ

നഗരസഭകളുടെ ആസ്തി വര്‍ധിപ്പിക്കാതെ വികസനം സാധ്യമാവില്ലെന്ന് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ ഭരണാധികാരികള്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 സംസ്ഥാനത്തെ നഗരസഭകളില്‍ മുക്കാല്‍ പങ്കും സാമ്പത്തികമായി സുരക്ഷിതമല്ല. എല്ലാ കാര്യങ്ങള്‍ക്കും സര്‍ക്കാരിന്റെ സഹായം കാത്തിരിക്കേണ്ട സ്ഥിതി മാറ്റേണ്ടതുണ്ട്. ഇതിനുള്ള പോംവഴി എന്ന നിലയിലാണ് ആഗസ്റ്റില്‍ നിക്ഷേപ സംഗമം നടത്താന്‍ തീരുമാനിച്ചത്. നഗരസഭാ കൌണ്‍സിലുകള്‍ ഇതിനായി അതാത് പ്രദേശത്തിന് യോജിച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യണം. നാടിന്റെ ആവശ്യം മനസ്സിലാക്കിയുള്ള പദ്ധതികളാണ് കൊണ്ടുവരേണ്ടത്. അപ്പോള്‍ ജനങ്ങളുടെ പിന്തുണ ഉണ്ടാവും. മിക്ക നഗരസഭകള്‍ക്കും ആസ്തി വര്‍ധിപ്പിക്കാനുള്ള വിഭവങ്ങളുണ്ട്. എന്നാല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. നഗരസഭകളുടെ ഭൂമി നഷ്ടപ്പെടാതെ തന്നെ സ്ഥിരവരുമാനമുണ്ടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിക്ഷേപ സംഗമത്തില്‍ 2000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. പാതി വഴിയില്‍ മുടങ്ങാത്ത പദ്ധതികളാണ് വേണ്ടത്. കൃത്യമായ ആസൂത്രണവും മികച്ച സംഘാടനവുമായാല്‍ നഗരസഭകളുടെ  വരുമാനം വര്‍ധിപ്പിക്കാനാവുമെന്നും ഈ ഭരണസമിതിയുടെ കാലത്തെ മികച്ച പദ്ധതിയായി മാറ്റാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. നഗരകാര്യ ഡയറക്ടര്‍ ദേവദാസന്‍ ആധ്യക്ഷ്യം വഹിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ്രാ വര്‍ഗീസ്, രാജന്‍ കൊബ്രഗഡെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

.