സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, June 4, 2013

നഗരസഭാ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ

തിരുവനന്തപുരം
മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മുനിസിപ്പല്‍ ഭരണ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മുന്‍ തദ്ദേശ മന്ത്രി കെ. കുട്ടി അഹമ്മദ്കുട്ടി അധ്യക്ഷനായ കമ്മിറ്റി നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിക്ക് റിപ്പോര്‍ട്ട് കൈമാറി.
 നഗരസഭാ ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം ട്രഷറി മുഖേന നടപ്പാക്കണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. അതിനായി മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കണം. നിലവില്‍ നഗരസഭകള്‍ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ഇനത്തില്‍ നഗരകാര്യ ഡയറക്ടറുടെ പെന്‍ഷന്‍ ഫണ്ടില്‍ അടച്ചുകൊണ്ടിരിക്കുന്ന 15 ശതമാനം തുക കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് അടക്കുന്നതിനും നഗരകാര്യ ഡയറക്ടറുടെ പെന്‍ഷന്‍ എക്കൌണ്ടില്‍ ശേഷിക്കുന്ന തുക കണ്‍സോളിഡേറ്റഡ് എക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും ആവശ്യമായ ചട്ടങ്ങള്‍ പുറപ്പെടുവിക്കുക, വിരമിച്ചവരുടെ വിവരങ്ങള്‍ നഗരകാര്യ ഡയറക്ടര്‍ എക്കൌണ്ടന്റ് ജനറലിനെ അറിയിക്കുകയും കുടിശിക ഉള്‍പ്പടെയുള്ള പെന്‍ഷന്‍ ട്രഷറി മുഖേന വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് ഉത്തരവ് നല്‍കുക തുടങ്ങിയ ശുപാര്‍ശകളും കമ്മിറ്റി മുന്നോട്ടുവെച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൌരവപൂര്‍വ്വം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നഗരകാര്യ ഡയറക്ടര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരാണ് കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നത്.

No comments:

Post a Comment

.