തിരുവനന്തപുരം
2011-12 വര്‍ഷത്തെ മികച്ച നഗരസഭകളെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആറ്റിങ്ങല്‍ നഗരസഭയാണ് ഒന്നാംസ്ഥാനത്ത്. മലപ്പുറം രണ്ടാംസ്ഥാനവും കാസര്‍കോട് മൂന്നാം സ്ഥാനവും നേടി.
25 ലക്ഷമാണ് ഒന്നാംസ്ഥാനം നേടിയ നഗരസഭക്ക് ലഭിക്കുക. രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം രൂപ വീതം ലഭിക്കും.
പദ്ധതി നിര്‍വ്വഹണം, നികുതി പിരിവ്, വാര്‍ഡ് സഭ കൂടല്‍ , ഫ്രണ്ട് ഓഫീസ്, ക്ഷേമ പെന്‍ഷനുകളുടെ വിതരണം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് മികച്ച നഗരസഭകളെ കണ്ടെത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നഗരകാര്യ സെക്രട്ടറി, പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ , പഞ്ചായത്ത് ഡയറക്ടറുടെ പ്രതിനിധി എന്നിവര്‍ അടങ്ങിയ സമിതിയാണ് മികച്ച നഗരസഭകളെ കണ്ടെത്തിയത്.
http://www.mathrubhumi.com/online/malayalam/news/story/2311565/2013-06-01/kerala
No comments:
Post a Comment
.