സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, April 23, 2013

വികസന അതോറിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം

തിരുവനന്തപുരം
നഗരസഭകള്‍ക്ക് കൈമാറിയ ആസ്തികള്‍ വികസന അതോറിറ്റികള്‍ക്ക് തിരിച്ചുനല്‍കാന്‍ നിര്‍ദേശം. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ കൊല്ലം, തൃശൂര്‍, കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, വികസന അതോറിറ്റികള്‍, തദ്ദേശ വകുപ്പ് മേധാവികള്‍ തുടങ്ങിയവരുടെ യോഗത്തിലാണ് ഈ തീരുമാനം.
 തൃശൂര്‍, കോഴിക്കോട് നഗരങ്ങള്‍ക്ക് നേരത്തെ വികസന അതോറിറ്റികള്‍ ഉണ്ടായിരുന്നു. മുന്‍സര്‍ക്കാര്‍ പിരിച്ചുവിട്ടപ്പോള്‍ ഇവയുടെ ആസ്തി അതാത് നഗരസഭകള്‍ക്ക് കൈമാറി. നഗരങ്ങളുടെ സമഗ്ര വികസനത്തിനായി വികസന അതോറിറ്റികള്‍ പുന സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് മുമ്പ് ഏറ്റെടുത്ത ഇവയുടെ ആസ്തികളും രേഖകളും മറ്റും തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. വികസന പ്രവൃത്തികള്‍ നടത്തിയിട്ടില്ലാത്ത ഭൂമി, കെട്ടിടം, വാഹനം തുടങ്ങിയവ അതോറിറ്റികള്‍ക്ക് തിരിച്ചുനല്‍കും. ഇതിനുള്ള കണക്കെടുപ്പ് ഉടന്‍ നടത്താന്‍ മന്ത്രി നിര്‍ദേശിച്ചു.
 അതോറിറ്റികളുടെ പ്രവര്‍ത്തനത്തിനായി ഓഫീസുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. സെക്രട്ടറി ഉള്‍പ്പടെ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന അത്യാവശ്യ ജീവനക്കാരെ അതോറിറ്റികള്‍ക്ക് ഉടന്‍ നല്‍കും. നഗരവികസനത്തിന് കേന്ദ്രഫണ്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. നഗരങ്ങള്‍ക്ക് യോജിച്ച പുതിയ പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ ആവശ്യമായ തുക അനുവദിക്കാന്‍ താമസമുണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ അവസാനത്തോടെ അതോറിറ്റികള്‍ക്ക് പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ കഴിയും. തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ െെഎ.പി. പോള്‍, തൃശൂര്‍ വികസന അതോറിറ്റി ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍, കോഴിക്കോട് വികസന അതോറിറ്റി ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍, കൊല്ലം വികസന അതോറിറ്റി ചെയര്‍മാന്‍ എ.കെ. ഹാഫിസ്, തദ്ദേശ സ്വയംഭരണ സെക്രട്ടറി രാജന്‍ കൊബ്രഗഡെ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

.