സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Friday, April 19, 2013

മേയര്‍മാരോട് ബഹുമാനം മതി, ആരാധന വേണ്ട

കോര്‍പ്പറേഷനുകള്‍ ഇനി മുതല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകള്‍ ഇനിമുതല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന് അറിയപ്പെടും. മേയര്‍മാരെ അഭിസംബോധന ചെയ്യുന്ന ആരാധ്യനായ, ആരാധ്യയായ എന്ന പതിവുപ്രയോഗം ഒഴിവാക്കി ബഹുമാനപ്പെട്ട എന്ന പദം ഉപയോഗിക്കാനും ഏപ്രില്‍ 17ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിയുടെ ശുപാര്‍ശ പ്രകാരം ഈ തീരുമാനം കൈക്കൊണ്ടത്.
 1835ലെ ഇന്ത്യന്‍ പഞ്ചായത്ത് രാജ് ആക്ട്പ്രകാരം ഇന്ത്യയിലെ വന്‍നഗരങ്ങള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നാണ് അറിയപ്പെടുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ വന്‍നഗരങ്ങളും ഈ പേരിലാണ് അറിയപ്പെടുന്നത്. വിദേശരാജ്യങ്ങളിലെ നഗരങ്ങളും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന പേര് പൊതുവായി സ്വീകരിച്ചിട്ടുണ്ട്. മുനിസിപ്പല്‍ ആക്ടിലും ഒട്ടുമിക്ക രേഖകളിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന് രേഖപ്പെടുത്തുമ്പോള്‍തന്നെ കേരളത്തില്‍ മുനിസിപ്പല്‍ എന്ന പദം ഒഴിവാക്കി കോര്‍പ്പറേഷന്‍ െഎന്നുമാത്രമാണ് ഉപയോഗിക്കുന്നത്. പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ പലപ്പോഴും പേരിനൊപ്പം കോര്‍പ്പറേഷന്‍ എന്ന് രേഖപ്പെടുത്താറുണ്ട്. ഇത് പലപ്പോഴും തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുന്നു. വിദേശത്തും അന്യസംസ്ഥാനത്തും പല ആവശ്യങ്ങള്‍ക്കായി എത്തുന്ന നമ്മുടെ കോര്‍പ്പറേഷന്‍ രേഖകള്‍ ഇതുമൂലം തെറ്റിദ്ധരിക്കപ്പെടാനും പരിഗണന ലഭിക്കാതെ പോവാനും ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന പേര് പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
 കോര്‍പ്പറേഷന്‍ മേയര്‍മാരെ ഇനിമുതല്‍ ആരാധ്യനായ, ആരാധ്യയായ എന്ന രീതിയില്‍ അഭിസംബോധന ചെയ്യേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു. രാഷ്ട്രപതി മുതല്‍ പ്രാദേശിക ഘടകം വരെ തെരഞ്ഞെടുക്കപ്പെടുന്നവരെ ബഹുമാനപ്പെട്ട എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. ജനാധിപത്യ ക്രമത്തില്‍ ഈ രീതിയാണ് അഭികാമ്യമെന്ന് കരുതുന്നതിനാണ് ഈ മാറ്റം.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?district=Thrissur&contentId=13881779&programId=1079897613&tabId=16&BV

http://www.chandrikadaily.com/contentspage.aspx?id=14413

No comments:

Post a Comment

.