കേന്ദ്രാവിഷ്കൃത പദ്ധതിയായ ബഹുമുഖ വികസന പദ്ധതി(എംഎസ് ഡിപി) സംസ്ഥാനത്ത് ന്യൂനപക്ഷ കേന്ദ്രീകൃത ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ന്യൂനപക്ഷ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള ധനസഹായത്തിെന്റ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഇ േപ്പാള്‍ വയനാട് ജില്ലയില്‍ മാത്രമാണ് പദ്ധതി നടപ്പാക്കിയത്. ന്യൂനപക്ഷ കേന്ദ്രീകൃത ഗ്രാമങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നതോടെ സംസ്ഥാനത്ത് കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പാക്കാനാവും. കഴിഞ്ഞവര്‍ഷം ന്യൂനപക്ഷ വകുപ്പില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ഫണ്ട് ലഭിക്കുകയും പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യും. ന്യൂനപക്ഷ വകുപ്പ് നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ ഫലം കണ്ടുതുടങ്ങിയതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും തുടങ്ങിയ ന്യൂനപക്ഷ കോച്ചിങ്ങ് സെന്ററുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ വിവിധ മല്‍സര പരീക്ഷകളില്‍ മികച്ച വിജയം നേടി. വരുംവര്‍ഷങ്ങളില്‍ ഈ രംഗത്ത് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്.
70 ശതമാനം ന്യൂനപക്ഷങ്ങളുള്ള വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്. സംഘങ്ങള്‍ സമര്‍പ്പിക്കുന്ന പദ്ധതികളുടെ പകുതി തുകയാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് നല്‍കുന്നത്. പരമാവധി രണ്ടര ലക്ഷം രൂപവരെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍പഴ്സണ്‍ ഖമറുന്നീസ അന്‍വര്‍ ആധ്യക്ഷ്യം വഹിച്ചു. കോഴിക്കോട് മേയര്‍ പ്രഫ. എ.കെ. പ്രേമജം, ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ ഡോ. പി. നസീര്‍ , ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ എംഡി ഹനീഫ പെരിഞ്ചീരി തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:
Post a Comment
.