സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, April 29, 2013

കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ ജൂണ്‍ മുതല്‍ ഓണ്‍ലൈനിലൂടെ

തിരുവനന്തപുരം
നഗരങ്ങളില്‍ കെട്ടിടനിര്‍മ്മാണ അനുമതിക്കുള്ള അപേക്ഷകളും ടെന്‍ഡറുകളും ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ എന്‍ജിനീയര്‍മാരുടെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷകള്‍ വര്‍ഷങ്ങളോളം കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അകാരണമായിപ്പോലും ഇങ്ങനെ വൈകിപ്പിക്കുന്നത് നഗരസഭകളെക്കുറിച്ച് മോശം അഭിപ്രായം രൂപപ്പെടാന്‍ കാരണമാവുന്നു. ഇതൊഴിവാക്കാനും സുതാര്യമാക്കാനുമാണ് ജൂണില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. നഗരസഭകളുടെ പ്രവൃത്തികള്‍ക്ക് ജൂണ്‍ മുതല്‍ ഇ ടെന്‍ഡര്‍ സംവിധാനം ഒരുക്കും. െെഎകെഎം, എന്‍െഎസി, െെഎടി മിഷന്‍ എന്നിവരുടെ സാങ്കേതിക സഹായത്തോടെയുള്ള ഇ ഫയലിങ്ങ് അവസാന ഘട്ടത്തിലാണ്. നഗരങ്ങളിലെ ചേരികളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നഗരസഭകള്‍ക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. ചേരി നിര്‍മ്മാര്‍ജ്ജന പദ്ധതി വിജയിപ്പിക്കാന്‍ നടപടി വേണം. കേന്ദ്രസര്‍ക്കാരിന്റെ രണ്ടായിരം കോടി രൂപ ഈ പദ്ധതിയില്‍ നടപ്പുവര്‍ഷം വിനിയോഗിക്കാനാവും. സംസ്ഥാന സര്‍ക്കാരും 2800 കോടി രൂപ ഈ പദ്ധതിക്കായി നല്‍കും. 5600 കോടി രൂപയുടെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായാല്‍ ചേരികളിലെ കുടിലുകള്‍ ഇല്ലാതാക്കാനും ഇവിടുത്തെ താമസക്കാരെ പുനരധിവസിപ്പിക്കാനും ഏറെക്കുറെ സാധിക്കും.
 അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കിയതായി മന്ത്രി അറിയിച്ചു. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. എറണാകുളത്തുമാത്രം 12,000 അനധികൃത കെട്ടിടങ്ങളുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇത്തരം കെട്ടിടങ്ങള്‍ സുരക്ഷക്ക് ഭീഷണിയല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക പിഴ ഈടാക്കി ക്രമവല്‍ക്കരിക്കാന്‍ നടപടി സ്വീകരിച്ചു. ചെറിയ വീടുകള്‍‌ക്ക് പലപ്പോഴും കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമായി വരും. അനുമതിയില്ലാതെ നിര്‍മ്മാണം നടത്തിയതിന്റെ പേരില്‍ ഇവരെ നിത്യവും വേട്ടയാടരുതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സെക്രട്ടറി രാജന്‍ കൊബ്രഗഡെ, ചീഫ് ടൌണ്‍ പ്ലാനര്‍ ഈപ്പന്‍ വര്‍ഗീസ്, നഗര കാര്യ ജോയിന്റ് ഡയറക്ടര്‍ ബാലകൃഷ്ണകുറുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി.ആര്‍. സജികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
http://www.chandrikadaily.com/contentspage.aspx?id=16587

No comments:

Post a Comment

.