പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും പ്രവാസി ലീഗ്
പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ പ്രക്ഷോഭമല്ലാതെ വഴിയില്ലെന്ന് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി. മൂന്ന്, നാല്, അഞ്ച് തിയതികളില്‍ കോഴിക്കോട്ട് നടക്കുന്ന പ്രവാസി ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ പാളയം മസ്ജിദ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിതാഖാത് പ്രശ്നം സാധാരണക്കാരെയാണ് പ്രധാനമായി ബാധിക്കുന്നത്. സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സില്‍ വലിയ പങ്ക് ഇവരുടെതാണ്. അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതികള്‍ നടപ്പാക്കേണ്ടി വരും. കൂട്ടത്തോടെയുള്ള തിരിച്ചുവരവ് സാമൂഹ്യ വ്യവസ്ഥിതിയെ പോലും ബാധിക്കും. പ്രശ്നത്തില്‍ കേന്ദ്രത്തിന്റെ ഇടപെടലില്‍ തൃപ്തിയുണ്ട്. കേന്ദ്രം പരമാവധി പരിശ്രമിക്കുന്നുണ്ട്. ഉടന്‍ തിരിച്ചുവരേണ്ടി വരുമെന്ന ഭീതി കുറച്ചുകാലത്തേക്കെങ്കിലും മാറി. നിയമപരമായ രേഖകള്‍ ഉള്ളവര്‍ക്ക് പ്രയാസമുണ്ടാവാത്ത വിധം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പ്രവാസികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിന് മാതൃകാപരമായ നേതൃത്വമാണ് പ്രവാസി ലീഗ് നടത്തുന്നത്. രണ്ടുലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ സംഘടനയില്‍ അംഗമാണ്. ദിനംപ്രതി കൂടുതല്‍ പേര്‍ കടന്നുവരുന്നു. സംസ്ഥാന സമ്മേളനം പ്രവാസികളുടെ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും നടപടികളുണ്ടാവും. പ്രവാസികളുടെ പ്രശ്നങ്ങളിലേക്ക് ജനങ്ങളുടെയും സര്‍ക്കാരുകളുടെയും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് സംസ്ഥാന സമ്മേളനം നടത്തുന്നത്. ഇത് ചരിത്രമാവും. പ്രവാസികളുടെ ശബ്ധം പ്രവാസി ലീഗിലൂടെ അറിയേണ്ടവരിലെത്തുമെന്നും മന്ത്രി പറഞ്ഞു.
http://www.mathrubhumi.com/thiruvananthapuram/news/2254794-local_news-Thiruvananthapuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82.html
No comments:
Post a Comment
.