സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, April 30, 2013

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ -ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ ശുപാര്‍ശ

തിരുവനന്തപുരം
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രൂപവല്‍ക്കരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിക്കുന്ന പദ്ധതികളുടെ നിര്‍വ്വഹണം പരിശോധിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നതിനും അധികാരമുള്ളതാണ്  ന്യൂനപക്ഷ കമ്മീഷന്‍ .
 ന്യൂനപക്ഷത്തിന് ഭരണഘടനാപരമായി നല്‍കിയിട്ടുള്ള സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസ-ഭാഷാപരവുമായ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക, സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ വികസനത്തിലുണ്ടായ പുരോഗതി വിലയിരുത്തുക, ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനം പഠന വിധേയമാക്കി ശുപാര്‍ശ നല്‍കുക, ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കുക തുടങ്ങിയവയാണ് കമ്മീഷന്‍റെ ചുമതലകള്‍ . സംസ്ഥാനത്തെ ആരെയും വിളിച്ചുവരുത്തി വിസ്തരിക്കാനുള്ള സിവില്‍ കോടതിയുടെ അധികാരങ്ങള്‍ കമ്മീഷനുണ്ടായിരിക്കും. കോടതിയില്‍നിന്നോ ഓഫീസുകളില്‍നിന്നോ പൊതുരേഖ പിടിച്ചെടുക്കാനും സാക്ഷികളെ വിസ്തരിക്കാനും ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെടാനും കമ്മീഷന് അധികാരമുണ്ടായിരിക്കും.
 ചെയര്‍മാനും മൂന്ന് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് കമ്മീഷന്‍റെ ഘടന. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട, ന്യൂനപക്ഷ വിഷയങ്ങളിലും നിയമത്തിലും പരിജ്ഞാനമുള്ള അംഗത്തെ ചെയര്‍മാനായി നിയമിക്കും. ഒരംഗം വനിതയായിരിക്കും. സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സിഇഒ അല്ലെങ്കില്‍ മെമ്പര്‍ സെക്രട്ടറിയാവും. മൂന്നുവര്‍ഷമാണ് അംഗങ്ങളുടെ കാലാവധി.
 രാജ്യത്ത് 16 സംസ്ഥാനങ്ങളില്‍ ഇതിനകം സംസ്ഥാന ന്യൂനപക്ഷ കമ്മീഷണനുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 10 വര്‍ഷം മുമ്പ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെയും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പഴ്സണ്‍മാരുടെയും സമ്മേളനത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും ദേശീയ കമ്മീഷന്റെ മാതൃകയില്‍ സ്റ്റാറ്റ്യൂട്ടറി പദവി നല്‍കിക്കൊണ്ടുള്ള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകള്‍ രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. കമ്മീഷന്‍ പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ വികസനത്തിനും സാമൂഹ്യപുരോഗതിക്കും ക്രമാതീതമായ വേഗമുണ്ടാവും.

No comments:

Post a Comment

.