പെരിന്തല്‍മണ്ണയുടെ ജനപ്രതിനിധിയായിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു. ഇതിനിടയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കുതന്നെയാണ് മുന്‍ഗണന. മണ്ഡലത്തില്‍പ്പെടുന്ന പെരിന്തല്‍മണ്ണ നഗരസഭ, ആലിപ്പറമ്പ്, താഴേക്കോട്, വെട്ടത്തൂര്‍ , മേലാറ്റൂര്‍ , ഏലംകുളം, പുലാമന്തോള്‍ പഞ്ചായത്തുകളിലായി ആകെ 325 കോടി രൂപയിലധികം രൂപയുടെ പദ്ധതികള്‍ നടപ്പാക്കി. റോഡുകള്‍ , പാലങ്ങള്‍ , ശുദ്ധജല പദ്ധതികള്‍ , കെട്ടിടങ്ങള്‍ , വള്ളുവനാട് വികസന അതോറിറ്റി, ന്യൂനപക്ഷ കോച്ചിങ്ങ് സെന്റര്‍ , വനിതാ െഎടിെഎ, പിടിഎം കോളജില്‍ പുതിയ കോഴ്സുകള്‍ ....തുടങ്ങി സര്‍വ്വ മേഖലയിലും പദ്ധതികള്‍ നടപ്പാക്കി. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് വികസനത്തിന്റെ കണക്കുപുസ്തകമാണ് എന്റെ കൈവശമുള്ളത്. മണ്ഡലത്തിലെ 188 കേന്ദ്രങ്ങളില്‍ സ്നേഹസംഗമങ്ങള്‍ നടത്താനാണ് തീരുമാനം. ജനങ്ങളുടെ പുതിയ പ്രശ്നങ്ങള്‍ അറിയാനും പറയാനുമുള്ള ഈ സംഗമങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഈ മാസം 30 വരെയാണ് സ്നേഹസംഗമങ്ങള്‍ . പാര്‍ട്ടിയിലെയും മുന്നണിയിലെയും സഹപ്രവര്‍ത്തകരും പൊതുജനവുമാണ് സ്നേഹസംഗത്തിന്റെ പിന്നണിയില്‍ . നാളെയുടെ പദ്ധതികളുടെ രൂപരേഖകൂടി തയ്യാറായിമാത്രമേ ഈ സ്നേഹസംഗമയാത്ര അവസാനിക്കുകയുള്ളൂ.