സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ആസ്ഥാനമായി. തിരുവനന്തപുരം ശാസ്തമംഗലത്ത് ആഞ്ജനേയ ബില്‍ഡിങ്ങിലാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുക. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ധനകാര്യ, നിയമവകുപ്പ് മന്ത്രി കെ.എം. മാണി ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ, സാമൂഹ്യ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനുമാണ് കമ്മിഷന്‍ രൂപവല്‍ക്കരിച്ചത്. സിവില്‍ കോടതിക്കുള്ള അധികാരങ്ങള്‍ കമ്മിഷനുണ്ടാവും. മന്ത്രി എ.പി. അനില്‍കുമാര്‍, കെ. മുരളീധരന്‍ എംഎല്‍എ, കെ. മുഹമ്മദുണ്ണിഹാജി എംഎല്‍എ, കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment
.