നഗരസഭകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണം. ലോക് സഭാതെരഞ്ഞെടുപ്പ് വരുന്നതിനാല്‍ ഇത്തവണ ജനുവരി മുതലുള്ള മാസങ്ങള്‍ പദ്ധതി നിര്‍വ്വഹണത്തിന് പറ്റിയതാവില്ല. അത് മുന്‍കൂട്ടി കണ്ട് പദ്ധതികളുടെ വേഗം വര്‍ധിപ്പിക്കണം.ചില നഗരസഭകള്‍ ഭേദപ്പെട്ട പെര്‍ഫോമന്‍സ് കാഴ്ച വെച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവ വളരെ പിന്നിലാണെന്ന് ഇവരുടെ അവലോകന യോഗത്തില്‍നിന്ന് മനസ്സിലായി. അനുവദിച്ച ഫണ്ട് യഥാസമയം ചെലവഴിക്കാന്‍ കഴിയാതെ പോയാല്‍ പിന്നെന്ത് പ്രയോജനം. തിരുവനന്തപുരത്ത് ചേര്‍ന്ന ചെയര്‍മാന്‍ , സെക്രട്ടറിമാരുടെ യോഗം പദ്ധതിനിര്‍വ്വഹണത്തില്‍ പുതിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.
ഡിസംബര്‍ 19, 20 തിയതികളില്‍ കൊച്ചിയില്‍ നടക്കുന്ന നിക്ഷേപ സംഗമത്തിലേക്ക് പല നഗരസഭകളും മാതൃകാപരമായ പദ്ധതികളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ശേഷിക്കുന്നവര്‍ ഉടനെ ഡിപിആര്‍ സമര്‍പ്പിക്കണം. പ്ളാസ്റ്റിക്ക മാലിന്യ സംസ്കരണം ക്ളീന്‍ കേരള കമ്പനിയെ ഏല്‍പ്പിക്കാവുന്നതാണ്. കെഎസ് യുഡിപി, കെയുആര്‍ഡിഎഫ് സി തുടങ്ങിയവ നടപ്പാക്കുന്ന പദ്ധതികള്‍ വേഗത്തിലല്‍ നടപ്പാക്കേണ്ടതുണ്ട്. നഗരസഭകളുടെ പ്രശ്നങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായ സമീപനംതന്നെയാണുള്ളത്. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് ബാധ്യതയുമുണ്ട്. എന്നാല്‍ കൃത്യവും സമയബന്ധിതവുമായി പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ഉത്തരവാദിത്തം നഗരസഭകള്‍ക്കുതന്നെയാണ്.
No comments:
Post a Comment
.