സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായി സംസ്ഥാനത്ത് ഒരു സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയതും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതുമാണ് തിരുവനന്തപുരത്തെ മുട്ടത്തറയില്‍ ട്രയല്‍ റണ്‍ വിജയകരമായി നടത്തി വരുന്നത.
2009ല്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയ പ്ലാന്റ് സംസ്ഥാനത്തിന് മാതൃകയാവുന്നത് മറ്റൊരു തരത്തിലാണ്. ജനകീയമായ പിന്തുണയുടെ കാര്യത്തില്‍ മുട്ടത്തറ എല്ലാവര്‍ക്കും മാതൃകയായി. 100 ഏക്കര്‍ സ്ഥലത്ത് 80 കോടി രൂപ ചിലവില്‍ പ്ലാന്റ് നിര്‍മ്മിക്കുമ്പോള്‍ സ്വാഭാവികമായും പരിസരത്തുള്ളവരുടെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യാവുന്നതെല്ലാം ചെയ്യും. മലിനജലം സംസ്കരിച്ചുണ്ടാവുന്ന സ്ലഡ്ജ് വളമായി ഉപയോഗിക്കാമെന്ന് പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഈ ജൈവവളം ആവശ്യപ്പെട്ട് കര്‍ഷകര്‍ സമീപിക്കുന്നുണ്ട്. അവശേഷിക്കുന്ന ജലം ശുദ്ധ ജലത്തിന്റെ മൂല്യങ്ങള്‍ അടങ്ങിയതാണ്. ചില കമ്പനികള്‍ ഈ ജലം ആവശ്യപ്പെട്ട് കരാറിന് സമീപിക്കുന്നു. എന്തുതന്നെയായാലും ഇതര മാലിന്യ പ്ലാന്റുകളെ അപേക്ഷിച്ച് ജനങ്ങള്‍ക്ക് ആശങ്കയില്ലാതെ പൂര്‍ത്തിയാക്കാനും പ്രാവര്‍ത്തികമാക്കാനും കഴിഞ്ഞു. എല്ലാ മുറവിളികള്‍ക്കും അവസാനമായി ഒടുവില്‍ മുട്ടത്തറക്കാര്‍ പുതിയൊരു സന്ദേശം രാജ്യത്തിന് നല്‍കുകയാണ്. ഈ സന്ദേശത്തെ മുട്ടത്തറ മോഡല്‍ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.
No comments:
Post a Comment
.